Thursday, 31 December 2009

നവവത്സരാശംസകൾ.....



എല്ലാ സല്ലാപാംഗങ്ങൾക്കും അങ്കമാലി സല്ലാപത്തിന്റെ പുതുവത്സരാശംസകൾ

Thursday, 24 December 2009

ക്രിസ്തുമസ്സ് ആശംസകൾ..



“നീയല്ലോ സ്രുഷ്ടിയും സ്രുഷ്ടാ-
വായതും സ്രുഷ്ടിജാലവും
നീയല്ലോ ദൈവമേ സ്രുഷ്ടി-
ക്കുള്ള സാമഗ്രിയായതും“….(ശ്രീ.നാരായണ ഗുരു)
എല്ലാർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..

Tuesday, 1 September 2009

തിരുവോണാശംസകൾ

കുട്ടിയും കിഴവനു,മാഡ്യനും ദരിദ്രനും
വിഡ്ഡിയും വിരുതനും, വിപ്രനും പറയനും
സർവരുമൊരേമട്ടിൽ സ്വാദ്വന്നസദ്വസ്ത്രാദി
സംത്രുപ്തമായിട്ടെന്നു സാഹ്ലാദം വിഹരിക്കും
അന്നല്ലേ, നമുക്കോണം (വള്ളത്തോൾ).

Friday, 14 August 2009

സ്വാതന്ത്ര്യ ദിനാശംസകൾ...


എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ...

Tuesday, 11 August 2009

സല്ലാപ കണക്കുകൾ

പ്രിയ സല്ലാപാംഗങ്ങളേ,
നമ്മുടെ പ്രഥമ സല്ലാപം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ജൂലായ് 4ന്റെ ആ മധുരിക്കുന്ന ഓർമ്മകൾ ആരിൽ നിന്നും മാഞ്ഞുപോയിരിക്കാനിടയില്ല എന്നു കരുതുന്നു. മറ്റേതൊരു പ്രോഗ്രാമിൽ നിന്നും കിട്ടാത്ത ഒരു സുഖം, ആത്മാവിനെ തൊട്ടുണർത്തുന്ന ഒരനുഭവം അതിൽ സംബന്ധിച്ചവർക്കുണ്ടായി എന്നു കേട്ടതിൽ പരം ഒരു സന്തോഷം വേറെയില്ല.
പിന്നെ നമ്മുടെ പ്രോഗ്രാമിന്റെ D.V.D എഡിറ്റ് ചെയ്ത് കോപ്പിചെയ്ത് വരുവാൻ ഒരൽ‌പ്പം കാലതാമസം വന്നതിൽ ഖേദിക്കുന്നു. D.V.D കൾ നിങ്ങളുടെ ഏവരുടേയും മേൽവിലാസത്തിൽ അയച്ചിട്ടുണ്ട്. ആയത് ഏവർക്കും കിട്ടിക്കാണുമെന്ന് കരുതട്ടെ.. മാത്രമല്ല ഈ സല്ലാപത്തിന്റെ വരവ് ചിലവ് കണക്കുകളും നിങ്ങളെ അറിയിക്കുവാൻ ഈ അവസരം വിനിയോഗിക്കുകയാണ്. D.V.D യുടെ ചിലവ് കൂടി അറിഞ്ഞാൽ മാത്രമേ ക്രുത്യമായ കണക്കുകൾ നിങ്ങളെ അറിയിക്കുവാൻ കഴിയുമായിരുന്നുള്ളൂ എന്നത് കൊണ്ടു മാത്രമാണ് ഇത് അൽ‌പ്പം വൈകിയത്. സദയം ക്ഷമിക്കുക.
ഈ പ്രോഗ്രാം കവർ ചെയ്യുവാൻ, ഇതിന്റെ ചിലവുകൾക്കായി 50 പൌണ്ട് വീതം സ്പോൺസർ ചെയ്തത് ബഹു. അഡ്വ. സജീവ് കൂരനും അടുത്ത വർഷത്തെ പ്രോഗ്രാം കോഡിനേറ്റർ ശ്രീ.ഷിബുവുമാണ്. അവരുടെ സന്മനസ്സിന് പ്രത്യേകം നന്ദി പറഞ്ഞുകൊള്ളുന്നു. ഇനി ഇതിന്റെ വരവ് ചിലവ് കണക്കുകൾ നിങ്ങൾക്ക് പ്രത്യേകം മെയിൽ ചെയ്തിട്ടുണ്ട്. ആയത് നോക്കുക.
ഏവർക്കും ശുഭാശംസകൾ.




Tuesday, 7 July 2009

നന്ദി ..നന്ദി...നന്ദി...

ഒരു ചെറിയ പ്രസ്ഥാനത്തിന്റെ വലിയ വിജയത്തിൽ സഹകരിച്ച സുമനസ്സുകളായ എല്ലാ സല്ലാപാംഗങ്ങൾക്കും ഇതിന്റെ പ്രോഗ്രാം കോ-ഓഡിനേറ്റർ എന്ന നിലയിൽ എന്റെ ഹ്രുദയം നിറഞ്ഞ നന്ദി ആദ്യം തന്നെ അറിയിച്ചുകൊള്ളട്ടെ.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ സല്ലാപത്തെക്കുറിച്ച് ഒട്ടുമുക്കാൽ അങ്കമാലിക്കാരെയും അറിയിക്കാനും യൂ.കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള നമ്മുടെ അംഗങ്ങളെ ഇതിൽ പങ്കെടുപ്പിക്കാനും മറ്റും അഹോരാത്രം യത്നിച്ച ഇതിന്റെ ഏരിയാ പ്രതിനിധികളേയും ഈ അവസരത്തിൽ സ്മരിക്കുന്നു.
ഇതിന്റെ എല്ലാ പ്രവർത്തനങ്ങളിലും ആദ്യം മുതലേ അകമഴിഞ്ഞ് സഹകരിച്ച ലിവർപൂളിലെ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും വീണ്ടും വീണ്ടും നന്ദി.
സ്കോട് ലാന്റ്, സതാം പ്ടൻ, ലണ്ടൻ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നും മറ്റും ഇവിടെ എത്തി ഈ സംരഭത്തിൽ സഹകരിച്ചവരോടുള്ള നന്ദി എത്ര പറഞ്ഞാലും അധികമാവില്ല.
നമ്മുടെ അധ്യക്ഷനായ ബഹു.റോബർട്ടച്ചനോടുള്ള നന്ദി പ്രത്യേകം എടുത്തുപറയട്ടെ.
കൂടാതെ കലാ പരിപാടികൾ അവതരിപ്പിച്ച ഏവർക്കും നന്ദി.
ഒരിക്കൽ കൂടി ഏവർക്കും നന്ദി അറിയിച്ചുകൊണ്ട്, സവിനയം, നിങ്ങളുടെ ജോയ്.

Sunday, 5 July 2009

സല്ലാപം സമാപിച്ചു













സംഗമങ്ങളുടെ സംഗമ ഭൂവായ ലിവർപൂൾ എന്ന സാംസ്കാരിക നഗരത്തിൽ “സല്ലാപം 2009“ എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പ്രഥമ അങ്കമാലി സംഗമം സവിശേഷങ്ങളായ നിരവധി പരിപാടികളോടെ സമംഗളം സമാപിച്ചു.
യൂ.കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 65 കുടുംബങ്ങളിൽ നിന്നായി സല്ലാപ നഗറിലെത്തിയ 200ൽ പരം പേരെ സാക്ഷി നിറുത്തിക്കൊണ്ട് സമാരാധ്യനായ ഫാദർ റോബർട്ട് പുതുശ്ശേരി സല്ലാപത്തിന് തിരി തെളിച്ചു. നേട്ടങ്ങൾ കൊയ്യാനുള്ള നെട്ടോട്ടത്തിൽ നാം ആരാ‍യിരുന്നു എന്ന് ഒന്നു പുറകോട്ട് തിരിഞ്ഞു നോക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ അർത്ഥഗർഭമായ പ്രസംഗം കേൾവിക്കാരുടെ മനസ്സിനെ തൊട്ടുണർത്തുന്നതായിരുന്നു.
അഡ്വക്ക്വേറ്റുമാരായ സജീവ്, സെബാസ്റ്റ്യൻ, ബെസ്റ്റിൻ ജോസഫ്, ജോബി, ഡോക്ടർ. രാജു തുടങ്ങിയവർ സല്ലാപത്തിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നു.
സംഗീതവും ന്രുത്തവും വള്ളം കളിയും കോമഡിയുമെല്ലാം കാഴ്ച്ചയുടെ പൂരമൊരുക്കിയപ്പോൾ മേളക്കൊഴുപ്പോടെ ഏഴു പേർ ചേർന്ന് നടത്തിയ ശിങ്കാരി മേളം സദസ്സിൽ ഉത്സവ പ്രതീതിയുണർത്തി. അടുത്ത വർഷം സ്റ്റോക് ഓൺ ടെന്റ്റിൽ വച്ച് വീണ്ടും കാണാം എന്ന ഉറപ്പോടെ വൈകിട്ട് 7 മണിയോടെ സ്നേഹ സല്ലാപം സമാപിച്ചു.
ചിത്രങ്ങൾക്ക്- http://picasaweb.google.co.uk/sallapam2009 എന്നസന്ദർശിക്കുക.


Monday, 29 June 2009

അങ്കമാലി സല്ലാപം


യൂ.കെയിൽ ഇദംപ്രഥമമായി ലിവർപൂളിൽ ജൂലൈ 4 ന് (ശനിയാഴ്ച) നടക്കാനിരിക്കുന്ന അങ്കമാലിയിലും പരിസര പ്രദേശങ്ങളിലുമുള്ളവർ സംഗമിക്കുന്ന “സല്ലാപം 2009“ ന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി . രാവിലെ ക്രുത്യം 10 മണിക്ക് അംഗങ്ങളുടെ രജിസ്റ്ററേഷൻ തുടങ്ങുന്നതും 11 മണിക്ക് ബഹു.റവ. ഫാദർ റോബർട്ട് പുതുശ്ശേരി(ലണ്ടൻ) സല്ലാപത്തിന് തിരിതെളിക്കുന്നാതുമായിരിക്കും. അഡ്വ.സജീവ്(ഈസ്റ്റ് ഹാം,ലണ്ടൻ), അഡ്വ.ബെസ്റ്റിൻ ജോസഫ്(ലണ്ടൻ), അഡ്വ.സെബാസ്റ്റ്യൻ(കെന്റ്), അഡ്വ.ജോബി(ലീഡ്സ്) തുടങ്ങിയവർ സല്ലാപാംഗങ്ങളുടെ നിയമപരമായ സംശയങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും.
സല്ലാപാംഗങ്ങളുടെ നിരവധി കലാപരിപാടികൾ, കോമഡി ഷോ,ശിങ്കാരി മേളം തുടങ്ങിയവ ഈ സല്ലാപത്തിന്റെ മാത്രം പ്രത്യേകതകളായിരിക്കും.

Thursday, 18 June 2009

സല്ലാപം2009-ഒരു സഹ്രുദയ കൂട്ടായ്മ

പ്രിയമുള്ളവരെ,
ചരിത്രം ഉണ്ടാക്കുന്നതല്ല, ഉണ്ടാകുന്നതാണ്. അറിയാതെ നാമും ചിലപ്പോൾ ചരിത്രത്തിന്റെ ഭാഗമായി മാറാം. ഇതാ ചരിത്രത്തിന്റെ ഭാഗമാകാൻ നിങ്ങൾക്കും ഒരവസരം. ആദ്യാനുഭവങ്ങൾ, അവ കയ്പ്പേറിയതായാലും, മാധുര്യമുള്ളതായാലും മനസ്സിൽ എന്നെന്നും മായാതെ നിൽക്കും. ഇതാ ‘ജൂലായ്-4‘, ചരിത്രത്തിന്റെ താളുകളിൽ തങ്ക ലിപികളാൽ രേഖപ്പെടുത്തുവാൻ പോകുന്ന ഈ ദിനത്തിൽ, ചരിത്രത്തിന്റെ ഭാഗമാകാൻ നിങ്ങൾക്ക് കിട്ടിയ ഈ ആദ്യാവസരം മാധുര്യമുള്ള ഒരനുഭവമാക്കാൻ നിങ്ങൾ ഏവരും തയ്യാറായിക്കഴിഞ്ഞു എന്ന് ഞങ്ങൾക്കറിയാം. പല കാരണങ്ങൾ കൊണ്ടും പലരേയും നേരിൽ കോണ്ടാക്റ്റ് ചെയ്യാൻ ഇനിയും കഴിഞ്ഞിട്ടില്ലാ എന്നുള്ള സത്യം അംഗീകരിച്ചുകൊണ്ടു തന്നെ, ആദ്യ സംരംഭമെന്ന നിലയിൽ ഇതെല്ലാം നിങ്ങൾ ക്ഷമിക്കുമെന്ന വിശ്വാസത്തിൽ ഞങ്ങൾ വീണ്ടും നിങ്ങളെ അറിയിക്കുകയാണ്. ഈ സംരംഭത്തെക്കുറിച്ച്, ഏതെങ്കിലും തരത്തിൽ കേട്ടറിവോ, വായിച്ചറിവോ, പറഞ്ഞറിവോ ഉള്ള പോസിറ്റീവായി ചിന്തിക്കുന്ന ഏതൊരാൾക്കും, അയാൾ കോതമംഗലം,മാള,ആലുവാ,ചാലക്കുടി തുടങ്ങിയ സ്ഥലപരിധിയിൽ പെട്ടതാണെന്നിരിക്കെ, ഈ സല്ലാപത്തിൽ പങ്കെടുക്കാൻ നിർഭയം കടന്നു വരാവുന്നതും ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാവുന്നതുമാണ്. അതുകൊണ്ട് ഇനിയും മടിച്ചു നിൽക്കാതെ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ നിങ്ങളുടെ വിശദാംശങ്ങൾ എത്രയും പെട്ടന്ന് sallapam2009@gmail.com ൽ ഞങ്ങൾക്കയച്ചു തരിക. അവസരങ്ങൾ ആർക്കുവേണ്ടിയും കാത്തു നിൽക്കുന്നില്ല. അവസരങ്ങൾ നിങ്ങളെ തേടി വരുബോൾ അവക്കെതിരെ പുറം തിരിഞ്ഞു നിൽക്കാതെ അവയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുക. വരുവിൻ സല്ലപിക്കുവിൻ. സല്ലാപം 2009-ഒരു സഹ്രുദയ കൂട്ടായ്മ.


Sallapam 2009
Head of the Family :
No. of Adults :
No. of Children :
Address in UK :……………………………………………..
……………………………………………..
………………………………………………
………………………………………………

Place in Kerala :
Telephone Number :
Mobile Number :
Email Address :
Remarks

Thursday, 11 June 2009

പ്രിയമുള്ള സല്ലാപാംഗങ്ങളെ,

നമ്മുടെ പ്രഥമ സംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇതുവരെ കിട്ടിയ 250ൽ പരം കോണ്ടാക്റ്റ് നമ്പറുകളിൽ നിങ്ങളുടെ നമ്പർ ഏതെങ്കിലും കാരണവശാൽ ഇല്ലാതെ വരികയും, ആയതിനാൽ നിങ്ങളെ ഇതുവരെ ആരും കോണ്ടാക്റ്റ് ചെയ്യാതെ വരികയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ എത്രയും പെട്ടന്ന് ഈ സല്ലാപവുമായി ബന്ധപ്പെട്ട ആരെയെങ്കിലും കോണ്ടാക്റ്റ് ചെയ്യുകയും, നിങ്ങളുടെ ഫോൺ നമ്പരും ഈ-മെയിൽ അഡ്രസ്സും കൊടുക്കേണ്ടതാണ്.ഈ സല്ലാപത്തെക്കുറിച്ച് നിങ്ങളറിയേണ്ട കുറച്ചു വിവരങ്ങൾകൂടി ഇവിടെ കുറിക്കട്ടെ.

സല്ലാപത്തിന്റെ രെജിസ്റ്ററേഷൻ രാവിലെ 10 മണിക്ക് തന്നെ തുടങ്ങുന്നതായിരിക്കും. ഏവരും 11 മണിക്ക് മുൻപായി രജിസ്റ്ററേഷൻ പൂർത്തിയാക്കേണ്ടതാണ്. ക്രുത്യം 11 മണിക്ക് ആരാധ്യനായ നമ്മുടെ വിശിഷ്ടാഥിതി ഫാദർ റോബർട്ട് പുതുശ്ശേരി സല്ലാപത്തിന് തിരിതെളിച്ച് ഉത്ഘാടനം ചെയ്യുന്നതായിരിക്കും. ഈ സല്ലാപത്തിനെത്തുന്ന ഒരു ‘ഫാമിലിയിൽ‘ നിന്നും ഈ സല്ലാപത്തിന്റെ ചിലവുകളിലേക്കായി 10 പൌണ്ട് വീതം രജിസ്റ്ററേഷൻ ഫീ ആയി വാങ്ങുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ നിന്നും ഹാൾ വാടക,പോസ്റ്റർ,ബാനർ,നോട്ടീസ് തുടങ്ങിയ ചിലവുകൾ കൂടാതെ പ്രോഗ്രാം മുഴുവനായും വീഡിയോ കവർ ചെയ്ത് ആയത് ഒന്നോ രണ്ടോ D.V.D കളിലാക്കി നിങ്ങളുടെ അഡ്രസ്സിൽ പോസ്റ്റ് ചെയ്ത് തരുന്നതുമായിരിക്കും. എന്നിട്ടും ബാക്കി വല്ലതുമുണ്ടെങ്കിൽ അത് എന്ത് ചെയ്യണമെന്ന് അന്നു നടക്കുന്ന ചർച്ചയിൽ എല്ലാവരും കൂടി തീരുമാനമെടുക്കുന്നതുമായിരിക്കും.

പിന്നെ, സല്ലാപത്തിനെത്തുന്നവർ കഴിയുന്നതും കേരളീയ വസ്ത്രങ്ങൾ അണിഞ്ഞു വരുവാൻ ശ്രമിക്കുക. പക്ഷേ നിർബന്ധമില്ല. ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് സുന്ദരന്മാരും സുന്ദരിമാരുമായി സല്ലാപക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുവാൻ പരമാവധി പരിശ്രമിക്കുക.

ഇനിയും കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് പേരു തരാൻ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവർ എത്രയും പെട്ടന്ന് തന്നെ പേരു തരിക.

നിങ്ങൾക്കായി സല്ലാപത്തിന്റെ ആദ്യാവസാനം തുറന്നു പ്രവർത്തിക്കുന്ന കാന്റീനും അവിടെ നിന്നും ഏറ്റവും മിതമായ നിരക്കിലുള്ള ഭക്ഷണ പദാർത്ഥങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതുമായിരിക്കും.

പ്രഥമ സല്ലാപത്തിന്റെ വിജയത്തിനായി നിങ്ങളുടെ ഏവരുടേയും കലവറയില്ലാത്ത സഹകരണവും സാന്നിദ്ധ്യവും സാദരം പ്രതീക്ഷിച്ചുകൊള്ളുന്നു.
സവിനയം,
വിധേയർ...

Monday, 8 June 2009

LAYANA’S FIRST HOLY COMMUNION



ഈ വരുന്ന 14 ന് കർത്താവിനെ ഹ്രുദയത്തിലേറ്റുവാങ്ങുന്ന സല്ലാപ കുടുംബത്തിലെ നമ്മുടെ പ്രിയപ്പെട്ട ലയനമോൾക്ക് എല്ലാ സല്ലാപ കുടുമ്പാംഗങ്ങളുടേയും പ്രാർത്ഥനകളും അഭിനന്ദനങ്ങളും നേർന്നുകൊള്ളുന്നു.
NB- സല്ലാപാംഗങ്ങളുടെ ജന്മ ദിനങ്ങൾ, വിവാഹ വാർഷികങ്ങൾ തുടങ്ങിയ ഏതു വിശേഷങ്ങളും ഫോട്ടോ സഹിതം അയച്ചു തന്നാൽ ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കു.

Saturday, 16 May 2009

സല്ലാപ ശാസനകൾ

സല്ലാപത്തിന് ഹാജരാകുന്ന സകലമാന പ്രജകളും കർക്കശമായി പാലിക്കേണ്ട ചില ഉടമ്പടികൾ ഏവരേയും അറിയിച്ചുകൊള്ളുന്നു. അംഗങ്ങൾ ഓരോരുത്തരും നമ്മുടെ നാടിന്റെ പാരമ്പര്യവും സംസ്കാ‍രവും കാത്തുസൂക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നതോടൊപ്പം തന്നെ ഈ നാടിന്റെ ചട്ടങ്ങളും വട്ടങ്ങളും കൂടി പാലിക്കേണ്ടതുണ്ട്. ആയതിൻ പ്രകാരം കീഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ മൊത്തം പ്രജകളും ഓർത്തിരിക്കേണ്ടതും യാതൊരു വീഴ്ച്ചയും വരുത്താതെ പാലിക്കേണ്ടതുമാണ്.
1.സല്ലാപ നഗറിലേക്ക് വാഹനങ്ങളിൽ എത്തുന്ന നമ്മുടെ പ്രജകൾ പ്രാധാന കവാടത്തിലൂടെ അകത്തേക്ക് പ്രവേശിക്കേണ്ടതും കൽ‌പ്പിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതുമാണ്.

2.സല്ലാപ നഗർ ഒരു പള്ളിക്കൂടം ആയതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നിടത്തോ ഹാളിനകത്തൊ പള്ളിക്കൂടപരിസരത്തൊ യാതൊരു വിധ ധൂമപാനമൊ സുരപാനമൊ അനുവദനീയമല്ല. ദുർബല മനസ്കരായ ഏതെങ്കിലും പ്രജക്ക് ഇത്തരം കാര്യങ്ങളിൽ എപ്പോളെങ്കിലും ഒരു ആസക്തി തോന്നിയാൽ ഉടൻ തന്റെ വാഹനവുമായി പുറത്തുപോയി കാര്യ സാധ്യത്തിന് ശേഷം മടങ്ങി വരാവുന്നതാണ്.

3.പൊതുവേ നമ്മുടെ സന്താനങ്ങൾ അനുസരണ ശീലമുള്ളവരാണെങ്കിലും ചിലപ്പോഴെങ്കിലും മറിച്ചും കാണാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവരെ നേർവ്വഴിക്ക് നടത്തേണ്ടത് മാതാപിതാക്കളായ നമ്മുടെ കടമയാണ്. അതുകൊണ്ട് കുട്ടികളുടെ പരിപൂർണ്ണമായ ഉത്തരവാദിത്തം മാതാപിതാക്കൾ സ്വയം ഏറ്റെടുത്ത് അവരുടെ മേൽ എപ്പോഴും ഒരു കണ്ണുവക്കുന്നത് ഉചിതമായിരിക്കും.

4.വായിൽ വെള്ളമൂറും പാശ്ചാത്യ പൌരസ്ത്യ ഭക്ഷണ വിഭവങ്ങൾ പാചക ശാലയിൽ നിങ്ങൾക്കായി ഒരുക്കുന്നുണ്ട്. ഹാളിനകത്ത് ഇവ അനുവദനീയമല്ലാത്തതിനാൽ ഭക്ഷണം പാചക ശാലയിൽ ഇരുന്ന് മാത്രം കഴിക്കുക.

5.മലമൂത്രാദി വിസർജ്ജനങ്ങൾ നടത്തുന്ന സ്ഥലങ്ങൾ വ്രുത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ യാതൊരു ഉപേക്ഷയും വരുത്തരുത്.

6.സല്ലാപം കഴിഞ്ഞ് മടങ്ങുമ്പോൾ അകത്തേക്ക് വന്ന അതേ കവാടത്തിലൂടെ പുറത്തേക്ക് പോകാൻ യാതൊരു കാരണവശാലും ശ്രമിക്കരുത്. പ്രധാന കവാടത്തിന് 25 വാര ഇടതുമാറി അടഞ്ഞു കിടക്കുന്ന മറ്റൊരു കവാടം നിങ്ങൾക്ക് കാണാം. അതിന് മുൻപിൽ നിങ്ങളുടെ വാഹനം എത്തുമ്പോൾ കവാടം യാന്ത്രികമായി താനേ തുറന്നുവരുന്നതും അതിലൂടെ നിങ്ങൾക്ക് പുറത്തേക്ക് പോകാവുന്നതുമാണ്.

വിധേയർ...
ശ്ര.

Thursday, 14 May 2009

ക്ഷണപത്രം

പ്രിയ സല്ലാപാംഗങ്ങളേ!
പ്രഥമ സല്ലാപത്തിനുള്ള ഒരുക്കങ്ങളെല്ലാം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ക്ഷണപത്രം നാട്ടിൽ നിന്നും എത്തിക്കഴിഞ്ഞു. ഇനി ഇവ ഈ നാടിന്റെ നാനാ ദിശകളിലേക്കും എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഇനി എല്ലാം നിങ്ങളുടെ കൈകളിലാണ്. നിങ്ങളുടെ പേരുകൾ എത്രയും വേഗം രജിസ്റ്റർ ചെയ്യുക. രജിസ്റ്ററേഷൻ ഫോമുകൾ കിട്ടാത്തവർ സംഘാടകരെ ബന്ധപ്പെടുക.
സംഘാടക സമിതി
അഡ്വ. സജീവ്-ലണ്ടൻ-07531873753, ഷാജു ആലുക്ക- സതാംപ്ടൻ-07886097745, ബാബു- ബ്ലാക് ബേൺ -07816258684, അഗസ്റ്റിൻ-ഫസാക്കർലി-07906636 413, ലിതീഷ്-ഫസാക്കർലി-07932626478, ജേക്കബ് തച്ചിൽ-കെൻസിങ്ടൺ07886445562, ബ്ലസ്സൻ-സ്റ്റോക് ഓൺ ടെന്റ്-007862720617, ഷാജു- പ്രസ്റ്റൺ-07734315241, ജോർജ്ജ് മാഞ്ചസ്റ്റർ-07877420077, ജോബി- കേംബ്രിഡ്ജ്-07958231333, ലിസ്സി ജോൺ-സെന്റ് ഹെലെൻസ്-07745910117, ജോസ് ഔസേഫ്-ഓൾഡ്സ്വാൻ-07868842984.

ജോയ് അഗസ്റ്റിൻ-പ്രോഗ്രാം കോ-ഓഡിനേറ്റർ-0151 7341351,07809725214

Saturday, 2 May 2009

ഈ സ്നേഹത്തിന് കാൽ നൂറ്റാണ്ട്.

“വിരിയട്ടെ പരസ്പര സ്നേഹാദര വിശ്വാസങ്ങൾ, പരിണതസൌഭഗങ്ങൾ, ഇനിയൊരു കാൽ നൂറ്റാണ്ടുകൂടി.”
ദാമ്പത്യത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ പിന്നിടുന്ന ഈ സല്ലാപ കുടുംബത്തിന് സല്ലാപം 2009 ന്റെ ഹ്രുദയം നിറഞ്ഞ ആശംസകൾ....

Saturday, 25 April 2009

'സല്ലാപ വിളംബരം'


ഡും...ഡും...ഡും...
മാന്യ മഹാ ജനങ്ങളേ.....
കേരളക്കരയിലെ അങ്കമാലി ദേശത്തുനിന്നും കടലേഴും താണ്ടി പരദേശിയായി പറങ്കി നാട്ടിൽ വന്ന് താമസമാക്കിയിട്ടുള്ള നമ്മുടെ എല്ലാ പ്രജകളുടേയും അറിവിലേക്കായി സല്ലാപ സംഘം പുറപ്പെടുവിക്കുന്ന വിളംബരം എന്തെന്നാൽ....
ഇന്നേക്ക് ക്രുത്യം എഴുപത്തിയൊന്നാം പക്കം, കർക്കിടകം ഇരുപതിന് (ക്രി.വ.ജൂലായ് 4) ശനിയാഴ്ച്ച പറങ്കി നാട്ടിലുള്ള ലിവർപൂൾ ദേശത്ത്, ഓൾഡ് സ്വാൻ അംശത്ത് “സല്ലാപ നഗറിൽ“ അങ്കമാലി പ്രജകളുടെ ഒരു കൂട്ടം കൂടുവാൻ തീരുമാനമായിരിക്കുന്നു. അന്നേ ദിവസം സൂര്യോദയത്തിന് ശേഷം 10 മണി സമയത്ത് പ്രജകളുടെ സ്ഥിതിവിവര കണക്കുകൾ രേഖപ്പെടുത്തിതുടങ്ങുന്നതും, കിറുക്രുത്യം 11 മണി സമയത്ത് മൂക്കന്നൂർ ദേശത്തുനിന്നും ഈ നാട്ടിലെത്തി വൈദികവ്രുത്തിയും കൂട്ടത്തിൽ ഗവേഷണ പഠനവും നടത്തി വരുന്ന വന്ദ്യ വൈദികൻ റോബർട്ട് പുതുശ്ശേരിയാൽ ഈ സല്ലാപം ഉത്ഘാടനം ചെയ്യപ്പെടുന്നതുമായിരിക്കും. ആയതിനുശേഷം പ്രജകൾ താന്താങ്ങളെതന്നെ സ്വയം പരിചയപ്പെടുത്തുന്നതും പിന്നീടുള്ള ആഹാരനീഹാരാദികൾക്ക് ശേഷം വിവിധങ്ങളായ ഉല്ലാസ പരിപാടികൾ നടത്തപ്പെടുന്നതും, ഏറ്റവും ഒടുവിൽ ഏവർക്കും നന്ദി പ്രകടിപ്പിച്ച് സൂര്യാസ്തമയത്തോടേ സല്ലാപം
അവസാനിക്കുന്നതുമായിരിക്കും. ഈ കൂട്ടത്തിൽ അംഗമാകാനാഗ്രഹിക്കുന്ന ഓരോ കുടുംബവും വിദേശ പണമായി 10 പൌണ്ട് വച്ച് കപ്പം നൽകേണ്ടതാണെന്നും ഇതിനാൽ തര്യപ്പെടുത്തിക്കൊള്ളുന്നു....ഡും...ഡും...ഡും...
ഈ കൂട്ടത്തിൽ സംബന്ധിക്കാനിഷടമുള്ളവരും, ഉല്ലാസ പരിപാടികൾ നടത്താനാഗ്രഹിക്കുന്നവരും എത്രയും വേഗത്തിൽ 0151 7341351, 07809725214 എന്ന നമ്പറുകളിലോ mailto:sallapam2009@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. എന്ന് കാര്യസ്തർ, ഒപ്പ്.

Thursday, 16 April 2009

ക്ഷണക്കത്ത്


പ്രിയ സുഹ്രുത്തുക്കളേ,
ചില സാങ്കേതിക കാരണങ്ങളാൽ നേരത്തേ തീരുമാനിച്ചിരുന്നതിൽ നിന്നും അല്പം വ്യത്യാസം വരുത്തിക്കൊണ്ട് നമ്മുടെ പ്രഥമ മീറ്റിംഗ് ഈ വരുന്ന ശനിയാ‍ഴ്ച്ച (18-04-09) ഓൾഡ് സ്വാനിലുള്ള പീ.ആർ.എം. സ്റ്റോറിന്റെ മുകൾ നിലയിലുള്ള ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സമയം 3.30p.m. “സല്ലാപം 2009“ന്റെ ഭാവി പരിപാടികളെക്കുറിച്ചു തീരുമാനമെടുക്കുന്ന ഈ മീറ്റിംഗിൽ ഇതൊരു ക്ഷണകത്തായി പരിഗണിച്ച് സാധിക്കുന്ന എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.
സസ്നേഹം,
അങ്കമാലിയൻ

Tuesday, 14 April 2009

ഐശ്വര്യ




പൂർണ്ണമായ വിഷു ദിനാശംസകൾ.....

Sunday, 12 April 2009

ഹാപ്പി ഈസ്റ്റർ

വിമോചന സമരത്തിലൂടെ കേരളത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ച അങ്കമാലിയിൽ നിന്നുമുള്ള എല്ലാ അംഗങ്ങൾക്കും പാപവിമോചനത്തിലൂടെ ലോക ചരിത്രത്തിൽ ഇടം പിടിച്ച ക്രിസ്തുവിന്റെ പുനരുദ്ധാനത്തിന്റെ, ഓർമ്മത്തിരുന്നാളിന്റെ, ഒരായിരം ആശംസകൾ...

Monday, 6 April 2009

സല്ലാപക്കുറിപ്പ്


നമസ്കാരം,
അങ്കമാലിക്ക് കിഴക്ക് കോതമംഗലം മുതൽ പടിഞ്ഞാറ് മാള വരെയും, തെക്ക് ആലുവ മുതൽ വടക്ക് ചാലക്കുടി വരെയുമുള്ള പ്രദേശങ്ങളിൽ ജന്മംകൊണ്ടോ കർമം കൊണ്ടോ താമസിച്ചിരുന്നവരും ഇപ്പോഴും താമസിച്ചുപോരുന്നവരും നിലവിൽ യൂ.കെ. യിൽ ഉള്ളവരുമായ മലയാളികളുടെ ഒരു ഒത്തുചേരൽ “സല്ലാപം 2009“ എന്ന പേരിൽ ലിവർപൂളിൽ വച്ച് നടത്തുവാൻ ആഗ്രഹിക്കുന്നു. എന്ന്, എവിടെ, എപ്പോൾ എന്നുള്ള കാര്യങ്ങൾ ഏവരുടേയും അഭിപ്രായങ്ങൾ കിട്ടിയ ശേഷം തീരുമാനിക്കുന്നതും ഏവരേയും അറിയിക്കുന്നതുമാണ്.

പ്രവാസ ജീവിതത്തിലെ പിരിമുറുക്കങ്ങൾക്ക് ഒരു ദിവസത്തേക്ക് അവധി കൊടുത്തുകൊണ്ട്, പരിചയമുള്ളവർക്ക് ആ പരിചയം പുതുക്കുവാനും, പരിചയമില്ലാത്തവർക്ക് പരിചയപ്പെടുവാനുമായി, കളിതമാശകളും കലാപരിപാടികളുമൊക്കെയായി നമ്മുടേതു മാത്രമായി ഒരു ദിവസം... അതാണ് “സല്ലാപം 2009“.

അപ്പോൾ ഇനി ചെയ്യേണ്ടത് നിങ്ങളുടേയും, നിങ്ങൾക്ക് പരിചയമുള്ളവരുടേയും ടെലി.നമ്പറുകളും ഈ-മെയിൽ അഡ്രസ്സും കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും എല്ലാം ഞങ്ങൾക്കയച്ചു തരിക. ഏവരേയും ഈ സംരംഭത്തെക്കുറിച്ച് അറിയിക്കുക.
നന്ദി..

N.B. എല്ലാ അങ്കമാലിക്കാർക്കും ഇത് ഫോർവ്വേഡ് ചെയ്യുക