സംഗമങ്ങളുടെ സംഗമ ഭൂവായ ലിവർപൂൾ എന്ന സാംസ്കാരിക നഗരത്തിൽ “സല്ലാപം 2009“ എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പ്രഥമ അങ്കമാലി സംഗമം സവിശേഷങ്ങളായ നിരവധി പരിപാടികളോടെ സമംഗളം സമാപിച്ചു.
യൂ.കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 65 കുടുംബങ്ങളിൽ നിന്നായി സല്ലാപ നഗറിലെത്തിയ 200ൽ പരം പേരെ സാക്ഷി നിറുത്തിക്കൊണ്ട് സമാരാധ്യനായ ഫാദർ റോബർട്ട് പുതുശ്ശേരി സല്ലാപത്തിന് തിരി തെളിച്ചു. നേട്ടങ്ങൾ കൊയ്യാനുള്ള നെട്ടോട്ടത്തിൽ നാം ആരായിരുന്നു എന്ന് ഒന്നു പുറകോട്ട് തിരിഞ്ഞു നോക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ അർത്ഥഗർഭമായ പ്രസംഗം കേൾവിക്കാരുടെ മനസ്സിനെ തൊട്ടുണർത്തുന്നതായിരുന്നു.
അഡ്വക്ക്വേറ്റുമാരായ സജീവ്, സെബാസ്റ്റ്യൻ, ബെസ്റ്റിൻ ജോസഫ്, ജോബി, ഡോക്ടർ. രാജു തുടങ്ങിയവർ സല്ലാപത്തിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നു.
സംഗീതവും ന്രുത്തവും വള്ളം കളിയും കോമഡിയുമെല്ലാം കാഴ്ച്ചയുടെ പൂരമൊരുക്കിയപ്പോൾ മേളക്കൊഴുപ്പോടെ ഏഴു പേർ ചേർന്ന് നടത്തിയ ശിങ്കാരി മേളം സദസ്സിൽ ഉത്സവ പ്രതീതിയുണർത്തി. അടുത്ത വർഷം സ്റ്റോക് ഓൺ ടെന്റ്റിൽ വച്ച് വീണ്ടും കാണാം എന്ന ഉറപ്പോടെ വൈകിട്ട് 7 മണിയോടെ സ്നേഹ സല്ലാപം സമാപിച്ചു.
ചിത്രങ്ങൾക്ക്- http://picasaweb.google.co.uk/sallapam2009 എന്നസന്ദർശിക്കുക.
എന്തേ എന്നെ മാത്രം അറിയിച്ചില്ല??....എന്റെ ലിവറിലൊരു വേദന...
ReplyDelete