Saturday, 16 May 2009

സല്ലാപ ശാസനകൾ

സല്ലാപത്തിന് ഹാജരാകുന്ന സകലമാന പ്രജകളും കർക്കശമായി പാലിക്കേണ്ട ചില ഉടമ്പടികൾ ഏവരേയും അറിയിച്ചുകൊള്ളുന്നു. അംഗങ്ങൾ ഓരോരുത്തരും നമ്മുടെ നാടിന്റെ പാരമ്പര്യവും സംസ്കാ‍രവും കാത്തുസൂക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നതോടൊപ്പം തന്നെ ഈ നാടിന്റെ ചട്ടങ്ങളും വട്ടങ്ങളും കൂടി പാലിക്കേണ്ടതുണ്ട്. ആയതിൻ പ്രകാരം കീഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ മൊത്തം പ്രജകളും ഓർത്തിരിക്കേണ്ടതും യാതൊരു വീഴ്ച്ചയും വരുത്താതെ പാലിക്കേണ്ടതുമാണ്.
1.സല്ലാപ നഗറിലേക്ക് വാഹനങ്ങളിൽ എത്തുന്ന നമ്മുടെ പ്രജകൾ പ്രാധാന കവാടത്തിലൂടെ അകത്തേക്ക് പ്രവേശിക്കേണ്ടതും കൽ‌പ്പിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതുമാണ്.

2.സല്ലാപ നഗർ ഒരു പള്ളിക്കൂടം ആയതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നിടത്തോ ഹാളിനകത്തൊ പള്ളിക്കൂടപരിസരത്തൊ യാതൊരു വിധ ധൂമപാനമൊ സുരപാനമൊ അനുവദനീയമല്ല. ദുർബല മനസ്കരായ ഏതെങ്കിലും പ്രജക്ക് ഇത്തരം കാര്യങ്ങളിൽ എപ്പോളെങ്കിലും ഒരു ആസക്തി തോന്നിയാൽ ഉടൻ തന്റെ വാഹനവുമായി പുറത്തുപോയി കാര്യ സാധ്യത്തിന് ശേഷം മടങ്ങി വരാവുന്നതാണ്.

3.പൊതുവേ നമ്മുടെ സന്താനങ്ങൾ അനുസരണ ശീലമുള്ളവരാണെങ്കിലും ചിലപ്പോഴെങ്കിലും മറിച്ചും കാണാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവരെ നേർവ്വഴിക്ക് നടത്തേണ്ടത് മാതാപിതാക്കളായ നമ്മുടെ കടമയാണ്. അതുകൊണ്ട് കുട്ടികളുടെ പരിപൂർണ്ണമായ ഉത്തരവാദിത്തം മാതാപിതാക്കൾ സ്വയം ഏറ്റെടുത്ത് അവരുടെ മേൽ എപ്പോഴും ഒരു കണ്ണുവക്കുന്നത് ഉചിതമായിരിക്കും.

4.വായിൽ വെള്ളമൂറും പാശ്ചാത്യ പൌരസ്ത്യ ഭക്ഷണ വിഭവങ്ങൾ പാചക ശാലയിൽ നിങ്ങൾക്കായി ഒരുക്കുന്നുണ്ട്. ഹാളിനകത്ത് ഇവ അനുവദനീയമല്ലാത്തതിനാൽ ഭക്ഷണം പാചക ശാലയിൽ ഇരുന്ന് മാത്രം കഴിക്കുക.

5.മലമൂത്രാദി വിസർജ്ജനങ്ങൾ നടത്തുന്ന സ്ഥലങ്ങൾ വ്രുത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ യാതൊരു ഉപേക്ഷയും വരുത്തരുത്.

6.സല്ലാപം കഴിഞ്ഞ് മടങ്ങുമ്പോൾ അകത്തേക്ക് വന്ന അതേ കവാടത്തിലൂടെ പുറത്തേക്ക് പോകാൻ യാതൊരു കാരണവശാലും ശ്രമിക്കരുത്. പ്രധാന കവാടത്തിന് 25 വാര ഇടതുമാറി അടഞ്ഞു കിടക്കുന്ന മറ്റൊരു കവാടം നിങ്ങൾക്ക് കാണാം. അതിന് മുൻപിൽ നിങ്ങളുടെ വാഹനം എത്തുമ്പോൾ കവാടം യാന്ത്രികമായി താനേ തുറന്നുവരുന്നതും അതിലൂടെ നിങ്ങൾക്ക് പുറത്തേക്ക് പോകാവുന്നതുമാണ്.

വിധേയർ...
ശ്ര.

Thursday, 14 May 2009

ക്ഷണപത്രം

പ്രിയ സല്ലാപാംഗങ്ങളേ!
പ്രഥമ സല്ലാപത്തിനുള്ള ഒരുക്കങ്ങളെല്ലാം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ക്ഷണപത്രം നാട്ടിൽ നിന്നും എത്തിക്കഴിഞ്ഞു. ഇനി ഇവ ഈ നാടിന്റെ നാനാ ദിശകളിലേക്കും എത്തിക്കുവാനുള്ള ശ്രമത്തിലാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഇനി എല്ലാം നിങ്ങളുടെ കൈകളിലാണ്. നിങ്ങളുടെ പേരുകൾ എത്രയും വേഗം രജിസ്റ്റർ ചെയ്യുക. രജിസ്റ്ററേഷൻ ഫോമുകൾ കിട്ടാത്തവർ സംഘാടകരെ ബന്ധപ്പെടുക.
സംഘാടക സമിതി
അഡ്വ. സജീവ്-ലണ്ടൻ-07531873753, ഷാജു ആലുക്ക- സതാംപ്ടൻ-07886097745, ബാബു- ബ്ലാക് ബേൺ -07816258684, അഗസ്റ്റിൻ-ഫസാക്കർലി-07906636 413, ലിതീഷ്-ഫസാക്കർലി-07932626478, ജേക്കബ് തച്ചിൽ-കെൻസിങ്ടൺ07886445562, ബ്ലസ്സൻ-സ്റ്റോക് ഓൺ ടെന്റ്-007862720617, ഷാജു- പ്രസ്റ്റൺ-07734315241, ജോർജ്ജ് മാഞ്ചസ്റ്റർ-07877420077, ജോബി- കേംബ്രിഡ്ജ്-07958231333, ലിസ്സി ജോൺ-സെന്റ് ഹെലെൻസ്-07745910117, ജോസ് ഔസേഫ്-ഓൾഡ്സ്വാൻ-07868842984.

ജോയ് അഗസ്റ്റിൻ-പ്രോഗ്രാം കോ-ഓഡിനേറ്റർ-0151 7341351,07809725214

Saturday, 2 May 2009

ഈ സ്നേഹത്തിന് കാൽ നൂറ്റാണ്ട്.

“വിരിയട്ടെ പരസ്പര സ്നേഹാദര വിശ്വാസങ്ങൾ, പരിണതസൌഭഗങ്ങൾ, ഇനിയൊരു കാൽ നൂറ്റാണ്ടുകൂടി.”
ദാമ്പത്യത്തിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ പിന്നിടുന്ന ഈ സല്ലാപ കുടുംബത്തിന് സല്ലാപം 2009 ന്റെ ഹ്രുദയം നിറഞ്ഞ ആശംസകൾ....

Saturday, 25 April 2009

'സല്ലാപ വിളംബരം'


ഡും...ഡും...ഡും...
മാന്യ മഹാ ജനങ്ങളേ.....
കേരളക്കരയിലെ അങ്കമാലി ദേശത്തുനിന്നും കടലേഴും താണ്ടി പരദേശിയായി പറങ്കി നാട്ടിൽ വന്ന് താമസമാക്കിയിട്ടുള്ള നമ്മുടെ എല്ലാ പ്രജകളുടേയും അറിവിലേക്കായി സല്ലാപ സംഘം പുറപ്പെടുവിക്കുന്ന വിളംബരം എന്തെന്നാൽ....
ഇന്നേക്ക് ക്രുത്യം എഴുപത്തിയൊന്നാം പക്കം, കർക്കിടകം ഇരുപതിന് (ക്രി.വ.ജൂലായ് 4) ശനിയാഴ്ച്ച പറങ്കി നാട്ടിലുള്ള ലിവർപൂൾ ദേശത്ത്, ഓൾഡ് സ്വാൻ അംശത്ത് “സല്ലാപ നഗറിൽ“ അങ്കമാലി പ്രജകളുടെ ഒരു കൂട്ടം കൂടുവാൻ തീരുമാനമായിരിക്കുന്നു. അന്നേ ദിവസം സൂര്യോദയത്തിന് ശേഷം 10 മണി സമയത്ത് പ്രജകളുടെ സ്ഥിതിവിവര കണക്കുകൾ രേഖപ്പെടുത്തിതുടങ്ങുന്നതും, കിറുക്രുത്യം 11 മണി സമയത്ത് മൂക്കന്നൂർ ദേശത്തുനിന്നും ഈ നാട്ടിലെത്തി വൈദികവ്രുത്തിയും കൂട്ടത്തിൽ ഗവേഷണ പഠനവും നടത്തി വരുന്ന വന്ദ്യ വൈദികൻ റോബർട്ട് പുതുശ്ശേരിയാൽ ഈ സല്ലാപം ഉത്ഘാടനം ചെയ്യപ്പെടുന്നതുമായിരിക്കും. ആയതിനുശേഷം പ്രജകൾ താന്താങ്ങളെതന്നെ സ്വയം പരിചയപ്പെടുത്തുന്നതും പിന്നീടുള്ള ആഹാരനീഹാരാദികൾക്ക് ശേഷം വിവിധങ്ങളായ ഉല്ലാസ പരിപാടികൾ നടത്തപ്പെടുന്നതും, ഏറ്റവും ഒടുവിൽ ഏവർക്കും നന്ദി പ്രകടിപ്പിച്ച് സൂര്യാസ്തമയത്തോടേ സല്ലാപം
അവസാനിക്കുന്നതുമായിരിക്കും. ഈ കൂട്ടത്തിൽ അംഗമാകാനാഗ്രഹിക്കുന്ന ഓരോ കുടുംബവും വിദേശ പണമായി 10 പൌണ്ട് വച്ച് കപ്പം നൽകേണ്ടതാണെന്നും ഇതിനാൽ തര്യപ്പെടുത്തിക്കൊള്ളുന്നു....ഡും...ഡും...ഡും...
ഈ കൂട്ടത്തിൽ സംബന്ധിക്കാനിഷടമുള്ളവരും, ഉല്ലാസ പരിപാടികൾ നടത്താനാഗ്രഹിക്കുന്നവരും എത്രയും വേഗത്തിൽ 0151 7341351, 07809725214 എന്ന നമ്പറുകളിലോ mailto:sallapam2009@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്. എന്ന് കാര്യസ്തർ, ഒപ്പ്.

Thursday, 16 April 2009

ക്ഷണക്കത്ത്


പ്രിയ സുഹ്രുത്തുക്കളേ,
ചില സാങ്കേതിക കാരണങ്ങളാൽ നേരത്തേ തീരുമാനിച്ചിരുന്നതിൽ നിന്നും അല്പം വ്യത്യാസം വരുത്തിക്കൊണ്ട് നമ്മുടെ പ്രഥമ മീറ്റിംഗ് ഈ വരുന്ന ശനിയാ‍ഴ്ച്ച (18-04-09) ഓൾഡ് സ്വാനിലുള്ള പീ.ആർ.എം. സ്റ്റോറിന്റെ മുകൾ നിലയിലുള്ള ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. സമയം 3.30p.m. “സല്ലാപം 2009“ന്റെ ഭാവി പരിപാടികളെക്കുറിച്ചു തീരുമാനമെടുക്കുന്ന ഈ മീറ്റിംഗിൽ ഇതൊരു ക്ഷണകത്തായി പരിഗണിച്ച് സാധിക്കുന്ന എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിച്ചുകൊള്ളുന്നു.
സസ്നേഹം,
അങ്കമാലിയൻ

Tuesday, 14 April 2009

ഐശ്വര്യ




പൂർണ്ണമായ വിഷു ദിനാശംസകൾ.....

Sunday, 12 April 2009

ഹാപ്പി ഈസ്റ്റർ

വിമോചന സമരത്തിലൂടെ കേരളത്തിന്റെ ചരിത്രത്തിൽ ഇടം പിടിച്ച അങ്കമാലിയിൽ നിന്നുമുള്ള എല്ലാ അംഗങ്ങൾക്കും പാപവിമോചനത്തിലൂടെ ലോക ചരിത്രത്തിൽ ഇടം പിടിച്ച ക്രിസ്തുവിന്റെ പുനരുദ്ധാനത്തിന്റെ, ഓർമ്മത്തിരുന്നാളിന്റെ, ഒരായിരം ആശംസകൾ...