Thursday, 31 December 2009

നവവത്സരാശംസകൾ.....



എല്ലാ സല്ലാപാംഗങ്ങൾക്കും അങ്കമാലി സല്ലാപത്തിന്റെ പുതുവത്സരാശംസകൾ…

Thursday, 24 December 2009

ക്രിസ്തുമസ്സ് ആശംസകൾ..



“നീയല്ലോ സ്രുഷ്ടിയും സ്രുഷ്ടാ-
വായതും സ്രുഷ്ടിജാലവും
നീയല്ലോ ദൈവമേ സ്രുഷ്ടി-
ക്കുള്ള സാമഗ്രിയായതും“….(ശ്രീ.നാരായണ ഗുരു)
എല്ലാർക്കും നന്മ നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ..

Tuesday, 1 September 2009

തിരുവോണാശംസകൾ

കുട്ടിയും കിഴവനു,മാഡ്യനും ദരിദ്രനും
വിഡ്ഡിയും വിരുതനും, വിപ്രനും പറയനും
സർവരുമൊരേമട്ടിൽ സ്വാദ്വന്നസദ്വസ്ത്രാദി
സംത്രുപ്തമായിട്ടെന്നു സാഹ്ലാദം വിഹരിക്കും
അന്നല്ലേ, നമുക്കോണം (വള്ളത്തോൾ).

Friday, 14 August 2009

സ്വാതന്ത്ര്യ ദിനാശംസകൾ...


എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ...

Tuesday, 11 August 2009

സല്ലാപ കണക്കുകൾ

പ്രിയ സല്ലാപാംഗങ്ങളേ,
നമ്മുടെ പ്രഥമ സല്ലാപം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ജൂലായ് 4ന്റെ ആ മധുരിക്കുന്ന ഓർമ്മകൾ ആരിൽ നിന്നും മാഞ്ഞുപോയിരിക്കാനിടയില്ല എന്നു കരുതുന്നു. മറ്റേതൊരു പ്രോഗ്രാമിൽ നിന്നും കിട്ടാത്ത ഒരു സുഖം, ആത്മാവിനെ തൊട്ടുണർത്തുന്ന ഒരനുഭവം അതിൽ സംബന്ധിച്ചവർക്കുണ്ടായി എന്നു കേട്ടതിൽ പരം ഒരു സന്തോഷം വേറെയില്ല.
പിന്നെ നമ്മുടെ പ്രോഗ്രാമിന്റെ D.V.D എഡിറ്റ് ചെയ്ത് കോപ്പിചെയ്ത് വരുവാൻ ഒരൽ‌പ്പം കാലതാമസം വന്നതിൽ ഖേദിക്കുന്നു. D.V.D കൾ നിങ്ങളുടെ ഏവരുടേയും മേൽവിലാസത്തിൽ അയച്ചിട്ടുണ്ട്. ആയത് ഏവർക്കും കിട്ടിക്കാണുമെന്ന് കരുതട്ടെ.. മാത്രമല്ല ഈ സല്ലാപത്തിന്റെ വരവ് ചിലവ് കണക്കുകളും നിങ്ങളെ അറിയിക്കുവാൻ ഈ അവസരം വിനിയോഗിക്കുകയാണ്. D.V.D യുടെ ചിലവ് കൂടി അറിഞ്ഞാൽ മാത്രമേ ക്രുത്യമായ കണക്കുകൾ നിങ്ങളെ അറിയിക്കുവാൻ കഴിയുമായിരുന്നുള്ളൂ എന്നത് കൊണ്ടു മാത്രമാണ് ഇത് അൽ‌പ്പം വൈകിയത്. സദയം ക്ഷമിക്കുക.
ഈ പ്രോഗ്രാം കവർ ചെയ്യുവാൻ, ഇതിന്റെ ചിലവുകൾക്കായി 50 പൌണ്ട് വീതം സ്പോൺസർ ചെയ്തത് ബഹു. അഡ്വ. സജീവ് കൂരനും അടുത്ത വർഷത്തെ പ്രോഗ്രാം കോഡിനേറ്റർ ശ്രീ.ഷിബുവുമാണ്. അവരുടെ സന്മനസ്സിന് പ്രത്യേകം നന്ദി പറഞ്ഞുകൊള്ളുന്നു. ഇനി ഇതിന്റെ വരവ് ചിലവ് കണക്കുകൾ നിങ്ങൾക്ക് പ്രത്യേകം മെയിൽ ചെയ്തിട്ടുണ്ട്. ആയത് നോക്കുക.
ഏവർക്കും ശുഭാശംസകൾ.




Tuesday, 7 July 2009

നന്ദി ..നന്ദി...നന്ദി...

ഒരു ചെറിയ പ്രസ്ഥാനത്തിന്റെ വലിയ വിജയത്തിൽ സഹകരിച്ച സുമനസ്സുകളായ എല്ലാ സല്ലാപാംഗങ്ങൾക്കും ഇതിന്റെ പ്രോഗ്രാം കോ-ഓഡിനേറ്റർ എന്ന നിലയിൽ എന്റെ ഹ്രുദയം നിറഞ്ഞ നന്ദി ആദ്യം തന്നെ അറിയിച്ചുകൊള്ളട്ടെ.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ സല്ലാപത്തെക്കുറിച്ച് ഒട്ടുമുക്കാൽ അങ്കമാലിക്കാരെയും അറിയിക്കാനും യൂ.കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമുള്ള നമ്മുടെ അംഗങ്ങളെ ഇതിൽ പങ്കെടുപ്പിക്കാനും മറ്റും അഹോരാത്രം യത്നിച്ച ഇതിന്റെ ഏരിയാ പ്രതിനിധികളേയും ഈ അവസരത്തിൽ സ്മരിക്കുന്നു.
ഇതിന്റെ എല്ലാ പ്രവർത്തനങ്ങളിലും ആദ്യം മുതലേ അകമഴിഞ്ഞ് സഹകരിച്ച ലിവർപൂളിലെ എല്ലാ കമ്മിറ്റി അംഗങ്ങൾക്കും വീണ്ടും വീണ്ടും നന്ദി.
സ്കോട് ലാന്റ്, സതാം പ്ടൻ, ലണ്ടൻ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ നിന്നും മറ്റും ഇവിടെ എത്തി ഈ സംരഭത്തിൽ സഹകരിച്ചവരോടുള്ള നന്ദി എത്ര പറഞ്ഞാലും അധികമാവില്ല.
നമ്മുടെ അധ്യക്ഷനായ ബഹു.റോബർട്ടച്ചനോടുള്ള നന്ദി പ്രത്യേകം എടുത്തുപറയട്ടെ.
കൂടാതെ കലാ പരിപാടികൾ അവതരിപ്പിച്ച ഏവർക്കും നന്ദി.
ഒരിക്കൽ കൂടി ഏവർക്കും നന്ദി അറിയിച്ചുകൊണ്ട്, സവിനയം, നിങ്ങളുടെ ജോയ്.

Sunday, 5 July 2009

സല്ലാപം സമാപിച്ചു













സംഗമങ്ങളുടെ സംഗമ ഭൂവായ ലിവർപൂൾ എന്ന സാംസ്കാരിക നഗരത്തിൽ “സല്ലാപം 2009“ എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട പ്രഥമ അങ്കമാലി സംഗമം സവിശേഷങ്ങളായ നിരവധി പരിപാടികളോടെ സമംഗളം സമാപിച്ചു.
യൂ.കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 65 കുടുംബങ്ങളിൽ നിന്നായി സല്ലാപ നഗറിലെത്തിയ 200ൽ പരം പേരെ സാക്ഷി നിറുത്തിക്കൊണ്ട് സമാരാധ്യനായ ഫാദർ റോബർട്ട് പുതുശ്ശേരി സല്ലാപത്തിന് തിരി തെളിച്ചു. നേട്ടങ്ങൾ കൊയ്യാനുള്ള നെട്ടോട്ടത്തിൽ നാം ആരാ‍യിരുന്നു എന്ന് ഒന്നു പുറകോട്ട് തിരിഞ്ഞു നോക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ അർത്ഥഗർഭമായ പ്രസംഗം കേൾവിക്കാരുടെ മനസ്സിനെ തൊട്ടുണർത്തുന്നതായിരുന്നു.
അഡ്വക്ക്വേറ്റുമാരായ സജീവ്, സെബാസ്റ്റ്യൻ, ബെസ്റ്റിൻ ജോസഫ്, ജോബി, ഡോക്ടർ. രാജു തുടങ്ങിയവർ സല്ലാപത്തിലെ സജീവ സാന്നിദ്ധ്യങ്ങളായിരുന്നു.
സംഗീതവും ന്രുത്തവും വള്ളം കളിയും കോമഡിയുമെല്ലാം കാഴ്ച്ചയുടെ പൂരമൊരുക്കിയപ്പോൾ മേളക്കൊഴുപ്പോടെ ഏഴു പേർ ചേർന്ന് നടത്തിയ ശിങ്കാരി മേളം സദസ്സിൽ ഉത്സവ പ്രതീതിയുണർത്തി. അടുത്ത വർഷം സ്റ്റോക് ഓൺ ടെന്റ്റിൽ വച്ച് വീണ്ടും കാണാം എന്ന ഉറപ്പോടെ വൈകിട്ട് 7 മണിയോടെ സ്നേഹ സല്ലാപം സമാപിച്ചു.
ചിത്രങ്ങൾക്ക്- http://picasaweb.google.co.uk/sallapam2009 എന്നസന്ദർശിക്കുക.