പ്രിയമുള്ള സല്ലാപംഗങ്ങളെ,
എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് വ്യത്യസ്തങ്ങളായ അനുഭൂതികൾ അംഗങ്ങൾക്ക് സമ്മാനിച്ച് വർദ്ധിത ശക്തിയോടെ
കുതിക്കുന്ന അങ്കമാലി സല്ലാപത്തിന്റെ നാലാം സംഗമം വെള്ളിയാഴ്ച്ച ആരംഭിക്കുകയാണല്ലോ. ഈ സംഗമം ഒരു ഉത്സവമാക്കി മാറ്റുവാൻ എല്ലാവരും ഏക മനസ്സോടെ മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നത് ഏറെ സന്തോഷകരം തന്നെ. യൂ.കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അംഗങ്ങൾ ഇന്നലെ മുതൽ (ചൊവ്വാഴ്ച്ച) ഗ്ലാസ്ഗോയിൽ എത്തിക്കഴിഞ്ഞു എന്നത് എത്ര ആവേശത്തോടെയാണ് നമ്മൾ ഇതിനെ കാണുന്നത് എന്നതിന് ഉത്തമ ഉദാഹരണം തന്നെ. കാലാവസ്ഥ എന്തു തന്നെയായാലും സല്ലാപച്ചൂടിന് യാതൊരു കുറവുമുണ്ടാകില്ലാ എന്ന് തന്നെയാണ് അന്വേഷണങ്ങളുടെ ബാഹുല്യത്തിൽ നിന്നും മനസ്സിലാകുന്നത്. ഇപ്പോഴത്തെ നിലയനുസരിച്ച് 300ൽ പരം അംഗങ്ങൾ അങ്കമാലിക്കാരുടെ ഈ ദേശീയോത്സവത്തിനെത്തുമെന്നുറപ്പ്. ഈ ഉത്സവത്തിന്റെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി അംഗങ്ങൾ മുകളിൽ ചിത്രങ്ങളിൽ കാണുന്ന വ്സ്തുക്കൾ നിങ്ങളുടെ കാർ ബൂട്ടിൽ എടുത്ത് വയ്ക്കാൻ മറക്കരുത്. ചുരുങ്ങിയത് ഒരു ചോപ് ബോർഡ്, കത്തി, ഒരു ചരുവം, ഏപ്രൺ എന്നിവ നിങ്ങളുടെ ഉപയോഗത്തിനായി കരുതുക. അങ്ങിനെ ഏവരും ഈ സല്ലാപത്തിനൊരുക്കുന്ന സദ്യയിൽ പങ്കാളികളാവുക. കറിക്കരിഞ്ഞും, ചോറ് വച്ചും കാപ്പിയനത്തിയും കൊച്ചുവർത്തമാനം പറഞ്ഞും ഈ സദ്യയൊരുക്കുമ്പോൾ നാം വർഷങ്ങൾക്ക് മുൻപുള്ള ഒരു വിവാഹത്തലേന്നിന്റെ അത്താഴ ഊട്ടിന്റെ സ്മരണകളിൽ എത്തിച്ചേരുമെന്നത് നിശ്ചയം. ഇനി നമുക്ക് ഗ്ലാസ്ഗോയിൽ കാണാം. ചലോ ചലോ.. ഗ്ലാസ്ഗോ… “സല്ലാപം ഒരു സൌഹൃദ സംഗമം”
No comments:
Post a Comment