നമ്മുടെ പ്രഥമ സംഗമത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇതുവരെ കിട്ടിയ 250ൽ പരം കോണ്ടാക്റ്റ് നമ്പറുകളിൽ നിങ്ങളുടെ നമ്പർ ഏതെങ്കിലും കാരണവശാൽ ഇല്ലാതെ വരികയും, ആയതിനാൽ നിങ്ങളെ ഇതുവരെ ആരും കോണ്ടാക്റ്റ് ചെയ്യാതെ വരികയും ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾ എത്രയും പെട്ടന്ന് ഈ സല്ലാപവുമായി ബന്ധപ്പെട്ട ആരെയെങ്കിലും കോണ്ടാക്റ്റ് ചെയ്യുകയും, നിങ്ങളുടെ ഫോൺ നമ്പരും ഈ-മെയിൽ അഡ്രസ്സും കൊടുക്കേണ്ടതാണ്.ഈ സല്ലാപത്തെക്കുറിച്ച് നിങ്ങളറിയേണ്ട കുറച്ചു വിവരങ്ങൾകൂടി ഇവിടെ കുറിക്കട്ടെ.
സല്ലാപത്തിന്റെ രെജിസ്റ്ററേഷൻ രാവിലെ 10 മണിക്ക് തന്നെ തുടങ്ങുന്നതായിരിക്കും. ഏവരും 11 മണിക്ക് മുൻപായി രജിസ്റ്ററേഷൻ പൂർത്തിയാക്കേണ്ടതാണ്. ക്രുത്യം 11 മണിക്ക് ആരാധ്യനായ നമ്മുടെ വിശിഷ്ടാഥിതി ഫാദർ റോബർട്ട് പുതുശ്ശേരി സല്ലാപത്തിന് തിരിതെളിച്ച് ഉത്ഘാടനം ചെയ്യുന്നതായിരിക്കും. ഈ സല്ലാപത്തിനെത്തുന്ന ഒരു ‘ഫാമിലിയിൽ‘ നിന്നും ഈ സല്ലാപത്തിന്റെ ചിലവുകളിലേക്കായി 10 പൌണ്ട് വീതം രജിസ്റ്ററേഷൻ ഫീ ആയി വാങ്ങുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ നിന്നും ഹാൾ വാടക,പോസ്റ്റർ,ബാനർ,നോട്ടീസ് തുടങ്ങിയ ചിലവുകൾ കൂടാതെ പ്രോഗ്രാം മുഴുവനായും വീഡിയോ കവർ ചെയ്ത് ആയത് ഒന്നോ രണ്ടോ D.V.D കളിലാക്കി നിങ്ങളുടെ അഡ്രസ്സിൽ പോസ്റ്റ് ചെയ്ത് തരുന്നതുമായിരിക്കും. എന്നിട്ടും ബാക്കി വല്ലതുമുണ്ടെങ്കിൽ അത് എന്ത് ചെയ്യണമെന്ന് അന്നു നടക്കുന്ന ചർച്ചയിൽ എല്ലാവരും കൂടി തീരുമാനമെടുക്കുന്നതുമായിരിക്കും.
പിന്നെ, സല്ലാപത്തിനെത്തുന്നവർ കഴിയുന്നതും കേരളീയ വസ്ത്രങ്ങൾ അണിഞ്ഞു വരുവാൻ ശ്രമിക്കുക. പക്ഷേ നിർബന്ധമില്ല. ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് സുന്ദരന്മാരും സുന്ദരിമാരുമായി സല്ലാപക്കൂട്ടത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുവാൻ പരമാവധി പരിശ്രമിക്കുക.
ഇനിയും കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് പേരു തരാൻ ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവർ എത്രയും പെട്ടന്ന് തന്നെ പേരു തരിക.
നിങ്ങൾക്കായി സല്ലാപത്തിന്റെ ആദ്യാവസാനം തുറന്നു പ്രവർത്തിക്കുന്ന കാന്റീനും അവിടെ നിന്നും ഏറ്റവും മിതമായ നിരക്കിലുള്ള ഭക്ഷണ പദാർത്ഥങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതുമായിരിക്കും.
പ്രഥമ സല്ലാപത്തിന്റെ വിജയത്തിനായി നിങ്ങളുടെ ഏവരുടേയും കലവറയില്ലാത്ത സഹകരണവും സാന്നിദ്ധ്യവും സാദരം പ്രതീക്ഷിച്ചുകൊള്ളുന്നു.
സവിനയം,
വിധേയർ...